കാലടി: ബംഗളൂരുവിൽ നടക്കുന്ന വേൾഡ് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്, എൻഎസ്എസ് വോളന്റിയർ ഗായത്രി ജയൻ കൃഷ്ണ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബംഗളൂരു അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ത്രിദിന പരിപാടിയിൽ കേരളത്തിൽ നിന്നും ആറു പേരാണ് പങ്കെടുക്കുന്നത്. കർണാടക സർക്കാരും കർണാടക സംസ്ഥാന എൻഎസ്എസ് സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും.